Be_An_Indian

Jan 20 2017, 00:26

ജിഷ്ണുവിന്റെ ശരീരത്തിൽ മുറിവുകൾ ഉണ്ടായിരുന്നു; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്.

തൃശൂർ ∙ പാമ്പാടി നെഹ്റു എൻജിനീയറിങ് കോളജ് ഹോസ്റ്റലിൽ ജീവനൊടുക്കിയ ഒന്നാം വർഷ വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്.

ജിഷ്ണുവിന്റെ ശരീരത്തിൽ മുറിവുകളുണ്ടായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. മൂക്കിലും ചുണ്ടുകളിലും മുഖത്തുമാണ് മുറിവുകൾ. മരണത്തിന് മുൻപാണ് ഈ മുറിവുകൾ ഉണ്ടായതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

ജിഷ്ണു ശാരീരിക പീഡനത്തിന് ഇരയായി എന്ന ആരോപണത്തിന് കൂടുതൽ ശക്തി പകരുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്. എഎസ്പി കിരൺ നാരായണന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം വിദ്യാർഥികളിൽനിന്നു രഹസ്യമായി വിവരങ്ങൾ ശേഖരിച്ചു. ഇന്നലെ രാവിലെ മുതൽ സംഘത്തിലെ പലരും കോള‍ജിലും ഹോസ്റ്റലിലുമായി ഊർജിതമായ അന്വേഷണം നടത്തിയിരുന്നു.

ഒന്നാം വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥി ജിഷ്ണു പ്രണോയ് കോളജ് ഹോസ്റ്റലിൽ ജീവനൊടുക്കിയതു കോളജ് അധികൃതരുടെ പീഡനം മൂലമാണെന്നാരോപിച്ചു വിവിധ വിദ്യാർഥി, യുവജന സംഘടനകൾ രംഗത്തെത്തിയിരുന്നു.